ഇർവിംങ്: വേൾഡ് മലയാളി കൗൺസിൽ (യൂണിഫൈഡ്) ഡിഎഫ്ഡബ്ലു പ്രോവിൻസ് കേരളപ്പിറവി ആഘോഷിച്ചു. ഡിഎഫ്ഡബ്ള്യു പ്രൊവിൻസ് പ്രസിഡന്റ് തോമസ് അബ്രാഹിമിന്റെ അധ്യക്ഷതയിൽ കൂടിയ പ്രൊവിൻസ് സമ്മേളനത്തിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് പി. സി. മാത്യു ഉദ്ഘാടനം നിർവഹിച്ചു. ഫോമാ പൊളിറ്റിക്കൽ ഫോറം ചെയർമാൻ ഫിലിപ്പ് ചാമത്തിൽ, പ്രൊവിൻസ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി. സി. ചാക്കോ എന്നിവർ യോഗത്തിൽ ആശംസകൾ നേർന്നു സംസാരിച്ചു
കവിയരങ്ങും കുട്ടികളുടെ കലാപരിപാടികളും കേരളം പിറവി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. സെക്രട്ടറി വർഗീസ് കയ്യാലക്കകം സ്വാഗതം ആശംസിച്ചു. ട്രഷറർ എബ്രഹാം ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.
ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. എ. വി. അനൂപ്, അലക്സ് കോശി വിളനിലം, അഡ്വ. സിറിയക് തോമസ്, ടി. പി. വിജയൻ, റീജിയൻ ചെയർമാൻ ജോർജ് ജെ. പനക്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോൺ ഷെറി, സാബു ജോസഫ് ,സിപിഎ, ചാക്കോ കോയിക്കലേത്, എൽദോ പീറ്റർ, കുര്യൻ സഖറിയ, ഫിലിപ്പ് മാരേട്ട്, തോമസ് മൊട്ടക്കൽ, തങ്കമണി അരവിന്ദൻ, ഷോളി കുമ്പിളുവേലി, എസ്.കെ, ചെറിയാൻ, പുന്നൂസ് തോമസ്, പിന്റോ ചാക്കോ തുടങ്ങിയവർ പരിപാടികൾക്ക് എല്ലാ വിധ ഭാവുകങ്ങളും അറിയിച്ചു
റിപ്പോർട്ട്: ജിനേഷ് തമ്പി