അൽകോബാർ സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം
Wednesday, November 16, 2016 9:48 AM IST
അൽകോബാർ: സൗദി കെഎംസിസിയുടെ ഏകീകൃത മെംബർഷിപ്പ് ആശയത്തിൽ നടപ്പിലാക്കിവരുന്ന കെഎംസിസി പുനസംഘടനയുടെ ഭാഗമായി അൽകോബാർ സെൻട്രൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

അൽകോബാർ ക്ലാസിക് റസ്റ്ററന്റിൽ ചേർന്ന യോഗം കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി ആലികുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇഫ്തിയാസ് അഴിയൂർ അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ യു.എ. റഹീം മുഖ്യ പ്രഭാഷണം നടത്തി. കിഴക്കൻ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് കാദർ ചെങ്ങള, ഖാദി മുഹമ്മദ്, സുലൈമാൻ കൂലേരി, മരക്കാർ കുട്ടി ഹാജി, റഫീഖ് പൊയിൽതൊടി, റസൽ ചുണ്ടക്കാടൻ എന്നിവർ സംസാരിച്ചു. സിദ്ദീഖ് പാണ്ടികശാല റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കിഴക്കൻ പ്രവിശ്യ കെഎംസിസി നേതാക്കളായ കബീർ കൊണ്ടോട്ടി, അമീറലി കൊയിലാണ്ടി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി റഫീഖ് പൊയിതൊടി (പ്രസിഡന്റ്), സിറാജ് ആലുവ (ജനറൽ സെക്രട്ടറി), റസൽ ചുണ്ടക്കാടൻ(ട്രഷറർ), സിദ്ദീഖ് പാണ്ടികശാല, സലാം ഹാജി, ഇഖ്ബാൽ പായംകുളത്തിൽ, കുഞ്ഞിമുഹമ്മദ് കടവനാട്, ഒ.പി. ഹബീബ് (വൈസ് പ്രസിഡന്റുമാർ), നജീബ് ചീക്കിലോട്, മുനീർ നന്തി, മുഹമ്മദ് ഹബീബ് പൊയിൽതൊടി, ആസിഫ് കൊണ്ടോട്ടി, സൈനുദ്ദീൻ തിരൂർ (ജോ. സെക്രട്ടറിമാർ) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി മരക്കാർകുട്ടിഹാജി (ചെയർമാൻ), ഖാദി മുഹമ്മദ്, സുലൈമാൻ കൂലേരി, ആലികുട്ടി ഒളവട്ടൂർ, മുസ്തഫ കമാൽ, ഇഫതിയാസ് അഴിയൂർ, നാസർ ചാലിയം, ഡോ. അബ്ദുസലാം കണ്ണിയൻ എന്നിവരേയും വെൽഫയർ വിംഗ് ചെയർമാനായി നാസർ നാലകത്ത്, ജനറൽ കൺവീനറായി ഇസ്മായിൽ വേങ്ങര, ആർട്സ് ആൻഡ് സ്പോർട്സ് വിംഗ് മജീദ് കുറ്റികാട്ടൂർ, കോയകുട്ടി ഫറോക്ക് എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം