മുഹബത്തെ റസൂൽ: സ്വാഗത സംഘം രൂപീകരിച്ചു
Wednesday, November 16, 2016 9:47 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാമിക് കൗൺസിൽ ഡിസംബർ 15,16 തിയതികളിൽ ‘പുണ്യ നബിയെ അങ്ങ് കാരുണ്യമാണ്’ എന്ന പ്രമേയവുമായി അബാസിയ ഇന്റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്ന മുഹബത്തെ റസൂൽ സമ്മേളനത്തിന്റെ ഫഹാഹീൽ മേഖല സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികളായി അബ്ദുൽ നാസർ അസ് ലമി (ചെയർമാൻ), അബ്ദുൽ ബഷീർ പെരുമ്പാവൂർ, അബ്ദുൾ സലാം മുസ്ലിയാർ, അബ്ദുൾ സലാം പെരുവള്ളൂർ (വൈസ് ചെയർമാൻ), ടി. അബ്ദുൽ റഷീദ് (ജനറൽ കൺവീനർ), സൈനുദ്ദീൻ കല്ലൂരാവി, മുഷ്താഖ് അഹ്മദ്, ഇബ്രാഹിം പുറത്തൂർ (ജോ. കൺവീനർ), അനസ് വയനാട് (ഫിനാൻസ്), ഫൈസൽ ചാനേത്ത് (പബ്ലിസിറ്റി), ശറഫുദ്ദീൻ ചിറ്റാരിപിലാക്കൽ (ഫുഡ്), സ്വലാഹുദ്ദീൻ (ട്രാൻസ്പോർട്ട്), ടി.വി. അഷ്റഫ് (വോളന്റിയർ) എന്നിവരെ തെരെഞ്ഞെടുത്തു.

മുഹമ്മദലി ഫൈസി പെരുമ്പടപ്പ് യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുൾ നാസർ അസ് ലമി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ഹുദവി, അബ്ദുൾ ഗഫൂർ ഫൈസി, അബ്ദുൾ സലാം പെരുവള്ളൂർ, ഹംസ വാണിയന്നൂർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ