മിയാമി സെന്റ് ജൂഡ് ദേവാലയത്തിൽ തിരുനാളും കെയ്റോസ് ടീമിന്റെ ധ്യാനവും നടത്തി
Wednesday, November 16, 2016 2:47 AM IST
മിയാമി: സൗത്ത് ഫ്ളോറിഡ സെന്റ് ജൂഡ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വാർഷിക ധ്യാനവും, നൊവേനയും, വി. യൂദാ തദേവൂസിന്റെ തിരുനാളും, പരി. കന്യകാ മറിയത്തിന്റെ ജപമാല സമർപ്പണവും 2016 ഒക്ടോബർ 20 മുതൽ 31 വരെ നടത്തി.

ഒക്ടോബർ 21 മുതൽ 23 വരെ നടത്തിയ ധ്യാനത്തിനു കെയ്റോസ് റിട്രീറ്റ് ടീം അംഗങ്ങളായ ഫാ. കുര്യൻ കാരിക്കൽ, ബ്ര. റെജി കൊട്ടാരം, ബ്ര. പീറ്റർ ചേരാനല്ലൂർ എന്നിവർ നേതൃത്വം നൽകി.

തിരുനാളിനോട് അനുബന്ധിച്ച് നടന്ന ഒമ്പത് ദിവസത്തെ ജപമാല, വി. കുർബാന, നൊവേന എന്നിവയ്ക്ക് വിവിധ കൂടാരയോഗങ്ങൾ നേതൃത്വം നൽകി. ഒക്ടോബർ 28–നു വെള്ളിയാഴ്ച ഇടവക വികാരി ഫാ. സുനി പടിഞ്ഞാറേക്കര തിരുനാൾ കൊടിയേറ്റി. തുടർന്നു മലങ്കര റീത്തിൽ വി.കുർബാന ഫാ. ആന്റണി വയലിൽകരോട്ടിന്റെ നേതൃത്വത്തിൽ നടത്തി.

ഒക്ടോബർ 29–നു നടന്ന പാട്ടുകുർബാനയ്ക്ക് റവ.ഡോ. ജോസ് ആദോപ്പിള്ളിൽ മുഖ്യകാർമികത്വം വഹിച്ചു. റവ.ഡോ. തോമസ് ആദോപ്പിള്ളിൽ വചനസന്ദേശം നൽകി. തുടർന്ന് സ്നേഹവിരുന്നും കലാസന്ധ്യയും ഉണ്ടായിരുന്നു. കലാസന്ധ്യയിൽ ഇടവകാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. രണ്ടു വയസു മുതൽ 90 വയസുവരേയുള്ള ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത വിവിധയിനം കലാപരിപാടികൾ കണ്ണിനു കുളിർമയേകി.



ഒക്ടോബർ 30–നു ഞായറാഴ്ച ഉച്ചയ്ക്ക് 2.30–നു മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമികനായി തിരുനാൾ റാസ നടത്തപ്പെട്ടു. ഫാ.ഏബ്രഹാം മുത്തോലത്ത് തിരുനാൾ സന്ദേശം നൽകി. തുടർന്നു ഭക്‌തിനിർഭരമായ പ്രദക്ഷിണം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടത്തി. സ്നഹവിരുന്നും ഉണ്ടായിരുന്നു. പള്ളിയുടെ ധനശേഖരണാർത്ഥം നടത്തപ്പെട്ട ഏലയ്ക്കാ മാലയുടെ ജനകീയ ലേലത്തിൽ എല്ലാവരും പങ്കെടുത്തു. വിശിയേറിയ ലേലത്തിൽ 25200 ഡോളർ നൽകി ജോസഫ് * ലീലാമ്മ പതിയിൽ ദമ്പതികൾ മാല കരസ്‌ഥമാക്കി.

ഒക്ടോബർ 31–നു തിങ്കളാഴ്ച പൂർവിക സ്മരണാർത്ഥം സെമിത്തേരി സന്ദർശനവും തുടർന്നു വിശുദ്ധ കുർബാന ഒപ്പീസും നടത്തപ്പെട്ടു. ലോറൻസ് * ജെയ്നമ്മ മുടിക്കുന്നേൽ ഫാമിലി, ജിബീഷ് * ക്രിസ്റ്റി മണിയാട്ടേൽ ഫാമിലി എന്നിവർ തിരുനാൾ പ്രസുദേന്തിമാരായിരുന്നു. 2017–ലെ തിരുനാൾ പ്രസുദേന്തിമാരായി സിബി * ഷീന ചാണാശേരിനെ വാഴിച്ചു.

തിരുനാളിനു കൈക്കാരന്മാരായ ജോസഫ് പതിയിൽ, അബ്രഹാം പുതിയടത്തുശേരിൽ, ബേബിച്ചൻ പാറാനിക്കൽ, തിരുനാൾ കൺവീനർ മോഹൻ പഴുമാലിൽ, ജോണി ഞാറവേലിൽ, സുബി പനന്താനത്ത്, റോയി ചാണാശേരിൽ, തോമസ് കണിച്ചാട്ടുതറ, ടോമി തച്ചേട്ട്, ടോമി പുത്തുപ്പള്ളിൽ, ബെന്നി പട്ടുമാക്കിൽ, സ്റ്റീഫൻ തറയിൽ എന്നിവരും മറ്റു പാരീഷ് കൗൺസിൽ അംഗങ്ങളും നേതൃത്വം നൽകി. പി.ആർ.ഒ എബി തെക്കനാട്ട് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം