കവിതാ സമാഹാരം സമ്മാനിച്ചു
Tuesday, November 15, 2016 10:07 AM IST
ദമാം: നവയുഗം വായനവേദി ലൈബ്രറിക്ക് പ്രവാസി എഴുത്തുകാരനായ മാധവ് കെ.വാസുദേവ്, തന്റെ ഏകലവ്യൻ എന്ന ഏറ്റവും പുതിയ കവിതാ സമാഹാരം കൈമാറി. അൽകോബാറിൽ നടന്ന ചടങ്ങിൽ നവയുഗം വായനവേദിക്കുവേണ്ടി, പ്രശസ്ത പ്രവാസി എഴുത്തുകാരി സബീന എം. സാലി പുസ്തകം ഏറ്റു വാങ്ങി. ചടങ്ങിൽ നവയുഗം സാരഥികളായ ഉണ്ണി പൂച്ചെടിയിൽ, ഷാജി അടൂർ, ദാസൻ രാഘവൻ, റെജി സാമുവേൽ ബിജു വർക്കി, ബിനു കുഞ്ഞു, ലീന ഷാജി, പ്രതിഭ പ്രജി , അരുൺ നൂറനാട്, അരുൺ ചാത്തന്നൂർ, ഷിബു കുമാർ, ശരണ്യ, പ്രിജി കൊല്ലം, റഹിം, പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.

കിഴക്കൻ മേഖലയിലുള്ള സാഹിത്യതത്പരരായ പ്രവാസികൾക്ക്, പുസ്തകങ്ങൾ വായിക്കാൻ എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നവയുഗം വായനവേദി ലൈബ്രറി ആരംഭിച്ചത്. സുമി ശ്രീലാലാണ് ലൈബ്രെറിയൻ.

വിവരങ്ങൾക്ക്: 0592065473, 0541732248.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം