‘നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസം നോർക്ക ഏറ്റെടുക്കണം’
Tuesday, November 15, 2016 10:07 AM IST
ദമാം: ഗൾഫ് മേഖലയിൽ നിന്ന് ജോലി നഷ്‌ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ നോർക്ക വഹിക്കണമെന്ന് സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) കിഴക്കൻ പ്രവിശ്യ കുടുംബവേദി രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു.

കുടുംബവുമായി ഗൾഫ് നാടുകളിൽ കഴിയുന്നവർ ജോലി നഷ്‌ടപ്പെട്ട് മടങ്ങേണ്ടിവരുമ്പോൾ അവരുടെ കുട്ടികളുടെ സ്കൂൾ പ്രവേശനം കൂനിന്മേൽ കുരു എന്നപോലെ വലിയ കീറാമുട്ടിയായി മാറാറുണ്ട്. വലിയ തുക സ്കൂളുകളുകൾ സംഭാവനയായി ആവശ്യപെടുന്നതോടൊപ്പം അധ്യയനവർഷത്തിന്റെ ഇടയ്ക്കുവച്ച് പ്രവേശനം തേടിയാലും മുഴുവൻ ഫീസും അടക്കേണ്ടി വരുന്നു. വലിയ നീക്കിയിരിപ്പോന്നും ഇല്ലാതെ നാട്ടിൽ എത്തുന്ന പ്രവാസിക്ക് ഈ തുക കണ്ടെത്തുക പ്രയാസകരമാണ്, അതുകൊണ്ടുതന്നെ ഈ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ നോർക്കാ റൂട്സ് വഹിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം മുഖ്യരക്ഷാധികാരി കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. സവ കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് റിയാസ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കുടുംബ വേദി രൂപീകരണ രക്ഷാധികാര സമതി അംഗവും പ്രമുഖ മാധ്യമ പ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴ പ്രവർത്തനറിപ്പോർട്ട് നൽകി. ജോയിന്റ് സെക്രട്ടറി ജോഷി ബാഷ പ്രമേയം അവതരിപ്പിച്ചു. ജനറൽസെക്രട്ടറി ജോർജ് നെറ്റോ, ട്രഷറർ നൗഷാദ് അബ്ദുൾഖാദർ, കായിക വേദി കൺവീനർ യഹ്യ കോയ, ജോയിന്റ് സെക്രട്ടറി കെ. കൃഷണകുമാർ, കുടുംബവേദി കൺവീനർ നസീർ അലി പുന്നപ്ര, ജോയിന്റ് സെക്രട്ടറി മോഹൻകുമാർ എന്നിവർ സംസാരിച്ചു.

തുടർന്നു നടന്ന അത്താഴവിരുന്നിന് നിരാസ് യൂസുഫ്, റിജു ഇസ്മായിൽ, സയദ് ഹമദാനി, ഷനീഫ് ഹംസ, നവാസ് ബഷീർ, സിറാജ് ആലപ്പി, നവാസ് റഹിം, സിനി റിയാസ്, സബീത നസീർ, ഷജീല ജോഷി, സിന്ധു സജികുമാർ, അഞ്ജു നിറാസ്, ഷീബ റിജു, അൻസീന സയെദ്, യൂന നവാസ്, രശ്മി മോഹൻ, സബീന നഫ്സൽ, സുബിന സിറാജ്, റസീന കമറുദ്ദീൻ, സബീല കാസിം, ലുബി നൗഷാദ്, സൗമ്യ നവാസ്, ഷജന ഷമീർ, ഷിഫ്ന നവാസ് എന്നിവർ നേതൃത്വം നൽകി.

നസീർ അലി പുന്നപ്രയെ കൺവീനറായും ആർ. സജികുമാർ, എ.ആർ. കാസിം, നവാസ് ജലീൽ, സിറാജ് കരുമാടി, നഫ്സൽ അബ്ദുൽ റഹ്മാൻ, കമറുദ്ദീൻ, നിസാർ ഹുസൈൻ, എന്നിവരെ ജോയിന്റ് കൺവീനർമാരായി തെരഞ്ഞെടുത്തു.