യുഎഇ ദേശീയ ദിനാഘോഷം: ദുബായ് കെഎംസിസി സ്പോർട്സ് മീറ്റ്
Tuesday, November 15, 2016 10:06 AM IST
ദുബായ്: യുഎഇയുടെ 45–ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾ നവംബർ 17ന് (വ്യാഴം) തുടക്കംകുറിക്കും.

കെഎംസിസി അൽ ബറാഹ ആസ്‌ഥാനത്ത് ചെസ് മൽസരം നടക്കും. കായിക മത്സരങ്ങൾ 18ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ദുബായ് ഇത്തിസലാത്ത് അക്കാഡമി ഗ്രൗണ്ടിൽ നടക്കും. 25ന് അൽ കവാനീജ് ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരവും ജാവലിൻ ത്രോ മത്സരവും നടക്കും.

ജില്ലയിൽ നിന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മത്സരാർഥികൾ ജില്ലാ കമ്മിറ്റി മുഖേന പേര് രജിസ്റ്റർ ചെയ്യണമെന്നു സ്പോർട്സ് കമ്മിറ്റി ചെയർമാൻ ആവയിൽ ഉമ്മർ, ജന:കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: 0554919186, 05582742265.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ