ഫൊക്കാന ഭാരവാഹികൾ സ്‌ഥാനമേറ്റു
Tuesday, November 15, 2016 9:08 AM IST
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത അമേരിക്ക (ഫൊക്കാന) യുടെ പുതിയ ഭാരവാഹികൾ സ്‌ഥാനമേറ്റു.

നവംബർ 12ന് കോങ്കേഴ്സ് സാഫ്രൺ റസ്റ്ററന്റ് ആൻഡ് ബാങ്ക്വറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് തമ്പി ചാക്കോ അധ്യക്ഷത വഹിച്ചു. 2014–2016 വർഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകൾ പാസാക്കി.

ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി ജോർജി വർഗീസ് (ഫ്ളോറിഡ), വൈസ് ചെയർപേഴ്സൺ ആയി ലീലാ മാരേട്ട് (ന്യൂയോർക്ക്), സെക്രട്ടറിയായി ടെറൻസൺ തോമസ് (ഫിലഡൽഫിയ), ഫൊക്കാന ഫൗണ്ടേഷൻ ചെയർമാനായി പോൾ കറുകപ്പിള്ളിൽ (ന്യൂയോർക്ക്), വൈസ് ചെയർപേഴ്സൺ ആയി മറിയാമ്മ പിള്ള (ഷിക്കാഗോ) സെക്രട്ടറിയായി ജോർജ് ഓലിക്കൽ (ഫിലഡൽഫിയ) എന്നിവരെയും കൺവൻഷൻ ചെയർമാനായി മാധവൻ ബി. നായർ (ന്യൂജേഴ്സി), കോ ഓർഡിനേറ്റർ ആയി സുധാകർത്താ (ഫിലഡൽഫിയ) എന്നിവരെയും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ: തമ്പി ചാക്കോ (പ്രസിഡന്റ്), ഫിലിപ്പോസ് ഫിലിപ്പ് (സെക്രട്ടറി), ഷാജി വർഗീസ് (ട്രഷറർ), ജോയി ഇട്ടൻ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഡോ. ജോസ് കാനാട്ട് (വൈസ് പ്രസിഡന്റ്), ഡോ. മാത്യു വർഗീസ് (അസോ. സെക്രട്ടറി), ഏബ്രഹാം വർഗീസ് (അഡീഷണൽ അസോ. സെക്രട്ടറി), ഏബ്രഹാം കളത്തിൽ (അസോ. ട്രഷറർ), സണ്ണി മറ്റമന (അഡീ. അസോ. ട്രഷറർ), ശ്രീകുമാർ ഉണ്ണിത്താൻ, ദാസ് കണ്ണംകുഴിയിൽ, എറിക്ക് വി. മാത്യു, പ്രസാദ് വി. ജോൺ, ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ഗീത ജോർജ്, പൊന്നുപിള്ള, ബൈജു ജോർജ് പകലോമറ്റം (റീജണൽ വൈസ് പ്രസിഡന്റുമാർ), അലക്സ് തോമസ്, ചാക്കോ കുര്യൻ, ഗണേഷ് നായർ, ജേക്കബ് വർഗീസ്, കെ.പി. ആൻഡ്രൂസ്, മാത്യു ഉമ്മൻ, ശബരിനാഥ് മുകുന്ദൻ നായർ, സജിമോൻ ആന്റണി, വിജി എസ്. നായർ, തോമസ് കൂവള്ളൂർ, ടോമി പാലത്ത് ജോസഫ്, ടോണി കല്ലുകാവുങ്കൽ (കമ്മിറ്റി അംഗങ്ങൾ).

റിപ്പോർട്ട്: ജോർജ് തുമ്പയിൽ