ഐപിഎൽ നവംബർ 15ന്
Tuesday, November 15, 2016 9:04 AM IST
മിഷിഗൺ: ഇന്റർനാഷണൽ പ്രെയർ ലൈൻ നവംബർ 15ന് (ചൊവ്വ) സംഘടിപ്പിക്കുന്ന കോൺഫറൻസിൽ ഹൂസ്റ്റണിൽനിന്നുള്ള ഇവാഞ്ചലിസ്റ്റ് ഏബ്രഹാം ജോസഫ് മുഖ്യസന്ദേശം നൽകും. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഏബ്രഹാം ജോസഫ് നിരവധി കൺവൻഷനുകളിൽ വചന പ്രഘോഷണം നടത്തിയിട്ടുണ്ട്.

ജാതിമത വ്യത്യാസമില്ലാതെ എല്ലാ ആഴ്ചയിലും ചൊവ്വാഴ്ച ദിവസങ്ങളിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ പ്രാർഥനക്കും വചന കേൾവിക്കും ഒത്തുചേരുന്ന വേദിയാണ് ഇന്റർനാഷണൽ പ്രെയർ ലൈൻ.

ന്യൂയോർക്ക് ടൈം ഒമ്പതിന് ആരംഭിക്കുന്ന പ്രെയർ ലൈനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 1–605–562 3140 ഫോൺ നമ്പർ ഡയൽ ചെയ്യുന്നതിനൊപ്പം 656750 എന്ന കോഡ് പ്രസ് ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: സി.വി. സാമുവൽ (മിഷിഗൺ) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207.

റിപ്പോർട്ട്: പി.പി. ചെറിയാൻ