യാത്രയപ്പ് നൽകി
Monday, November 14, 2016 6:42 AM IST
ജിദ്ദ: ഇരുപത്തിമൂന്നു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തേഞ്ഞിപലം സ്വദേശി കള്ളിയിൽ ഹസന് ജിദ്ദ തേഞ്ഞിപലം കെഎംസിസി കമ്മിറ്റി യാത്രയയപ്പു നൽകി.

കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുട്ടി കുന്നത്തേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കള്ളിയിൽ ഹസനുള്ള ഉപഹാരം വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് സി.സി. കരീം കൈമാറി. മലപ്പുറം ജില്ലാ സെക്രട്ടറി ജലാൽ തേഞ്ഞിപലം, ഷറഫുദ്ദിൻ പെരിഞ്ഞിരിക്കര, മുജീബ് റഹ്മാൻ ഒലിപ്രംകടവ്, ഹസൻ കള്ളിയിൽ, ജനറൽ സെക്രട്ടറി മജീദ് കള്ളിയിൽ, ട്രഷറർ മജീദ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ