‘കുവൈത്ത് ക്നാനായ സംഗമം 2016’ നവംബർ 18ന്
Monday, November 14, 2016 6:35 AM IST
കുവൈത്ത്: കുവൈത്തിലെ ക്നാനായ കാത്തോലിക്കാ സമൂഹവും ക്നാനായ യാക്കോബായ സമൂഹവും സംയുക്‌തമായി നടത്തുന്ന ‘കുവൈത്ത് ക്നാനായ സംഗമം 2016’ നവംബർ 18ന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ അബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ നടത്തുന്നു.

സംഗമത്തിൽ ചിങ്ങവനം ക്നാനായ ഭദ്രാസനാധിപൻ ആർച്ച്ബിഷപ് കുര്യാക്കോസ് മോർ സേവേറിയോസ്, ബാലസോർ രൂപത അധ്യക്ഷൻ ഡോ. സൈമൺ കായിപ്പുറം, ഇന്ത്യൻ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ജസ്റ്റീസ് സിറിക് ജോസഫ് തുടങ്ങിയവർ വിശിഷ്‌ടാഥിതികളായിരിക്കും. പൊതുസമ്മേളനത്തിനുശേഷം ഗിന്നസ് പക്രുവും ടീമും നയിക്കുന്ന കലാവിരുന്നും മറ്റു കലാപരിപാടികളും അരങ്ങേറും.

വിവരങ്ങൾക്ക്: റെനീസ് ജേക്കബ് 99825405, ജോബി ജോസ് 97124052.

റിപ്പോർട്ട്: സലിം കോട്ടയിൽ