കുവൈത്തിൽ മാരത്തൺ സംഘടിപ്പിച്ചു
Sunday, November 13, 2016 11:28 PM IST
കുവൈത്ത്: ഫൗസിയ സുൽത്താൻ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിെൻറ നേതൃത്വത്തിൽ മാരത്തൺ സംഘടിപ്പിച്ചു. പ്രത്യേക പരിഗണനയർഹിക്കുന്നവരുടെ കാര്യത്തിൽ ശ്രദ്ധയാവശ്യപ്പെട്ട് ബോധവത്കരണ ഭാഗമായി സംഘടിപ്പിച്ച മാരത്തണിൽ ഇന്ത്യക്കാർ ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു. അഞ്ചു കിലോമീറ്റർ, പത്തു കിലോമീറ്റർ വിഭാഗത്തിലാണ് ദീർഘദൂര ഓട്ടം സംഘടിപ്പിച്ചത്. നിരവധി കമ്പനികൾ നേരിട്ട് ജീവനക്കാരെ രജിസ്റ്റർ ചെയ്ത് പങ്കെടുപ്പിച്ചു. സാൽമിയ സയൻറിഫിക് സെൻറർ പരിസരത്തുനിന്ന് ആരംഭിച്ച് തിരിച്ച് അവിടത്തെന്നെ സമാപിക്കുന്ന രീതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വാംഅപ് സെഷൻ റെയ്സ് പൂർത്തീകരിച്ച എല്ലാവർക്കും മെഡലുകളും സമ്മാനക്കിറ്റും നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ