കുവൈത്തിൽ വാഹനപകടം: മലയാളി മരിച്ചു
Sunday, November 13, 2016 11:27 PM IST
കുവൈത്ത്: അമിത വേഗത്തിൽ ഓടിച്ച വാഹനം അപകടത്തിൽപെട്ട് മലയാളി മരിച്ചു. തിരുവനന്തപുരം വെട്ടുതുറ സ്വദേശി പ്രകാശ് (38) ആണ് മരിച്ചത്. ജഹ്റക്കടുത്താണ് അപകടം. രണ്ട് മലയാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. അമിത വേഗത്തിൽ വാഹനമോടിക്കുകയും വേഗം സംബന്ധിച്ച് സംസാരിക്കുകയും ചെയ്യുന്ന വിഡിയോ ഇവർ അപകടത്തിന് അൽപസമയം മുമ്പ് ഫേസ്ബുക്ക് ലൈവിൽ ഇട്ടിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ