യുവകലാസാഹിതി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
Sunday, November 13, 2016 11:27 PM IST
അബുദാബി: യുവകലാസാഹിതി അബുദാബിയുടെ നേതൃത്വത്തിൽ നോർക്കയുടെ കിഴിലുള്ള പ്രവാസി ക്ഷേമ സുരക്ഷ പദ്ധതികളെ കുറിച്ചു ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. നവംബർ പതിനൊന്നിനു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കേരള സോഷ്യൽ സെന്ററിൽ നടന്ന പരിപാടിയിൽ അഡ്വ. ഐഷ സക്കീർ പ്രഭാഷണം നടത്തി. യുവകലാസാഹിതി അബുദാബി പ്രസിഡന്റ് പി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.എൻ.വിനയചന്ദ്രൻ, ഗഫൂർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. യുവകലാസാഹിതി അബുദാബി സെക്രട്ടറി എസ്.മിഥുൻ സ്വാഗതം ആശംസിച്ചു. നൂറുകണക്കിന് പേർ പങ്കെടുത്ത പരിപാടിയിൽ നോർക്ക തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാനുള്ള ഫോമുകൾ പൂരിപ്പിച്ചു നോർക്ക ഓഫിസിൽ സമർപ്പിക്കാനായി കേരളത്തിലേക്ക് അയക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ തുടർന്നും യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ നടത്തുമെന്നും ഈ പ്രവർത്തനങ്ങളിൽ മുഴുവൻ പ്രവാസികളും പങ്കാളികൾ ആകണമെന്നും ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള