ഓംകാരം അയ്യപ്പപൂജ മഹോത്സവം നവംബർ 19–നു തുടങ്ങുന്നു
Sunday, November 13, 2016 3:48 AM IST
ഷിക്കാഗോ: ഓംകാരം ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഈവർഷവും പതിവുപോലെ അയ്യപ്പപൂജ മഹോത്സവം നവംബർ 19–നു ശനിയാഴ്ച മുതൽ 2273 ഒട്ടാവ സ്ട്രീറ്റ്, ഡസ്പ്ലെയിൻസിൽ നിന്നും തുടങ്ങുന്നതാണ്. മകരവിളക്ക് മഹോത്സവം വരെ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും അയ്യപ്പഭക്‌തരുടെ വസതിയിൽ വച്ചും കൂടാതെ ലെമണ്ടിലുള്ള ഹിന്ദു ക്ഷേത്രം അറോറയിലുള്ള ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രം, ലേക്ക് കൗണ്ടി ഹിന്ദു ക്ഷേത്രം, ഗ്ലെൻവ്യൂവിലുള്ള ഹനുമാൻ ക്ഷേത്രം, ലോക് പോർട്ടിലുള്ള ശ്രീഗണേശ ഗായത്രി ക്ഷേത്രം, ജൂലിയറ്റിലുള്ള ക്രിയ വേദാന്ത ഗുരുകുലം എന്നിവടങ്ങളിൽ വച്ചു വിശേഷാൽ പൂജകൾ, ഭജന, ചെണ്ടമേളം, ദീപാരാധന എന്നിവയോടുകൂടി അയ്യപ്പപൂജ നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അയ്യപ്പ പൂജയിൽ പങ്കെടുക്കുന്നതിനും വിളിക്കുക; അരവിന്ദ് പിള്ള (847 769 0519), രഘുനായർ (630 550 0187), സതീശൻ നായർ (847 708 3279).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം