ഫോമ ഷിക്കാഗോ റീജണൽ കമ്മിറ്റി രൂപീകരിച്ചു
Saturday, November 12, 2016 5:24 AM IST
ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജണിന്റെ പ്രഥമ യോഗം റീജണൽ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയിൽ മോർട്ടൻഗ്രോവിൽ വച്ചു നടത്തപ്പെട്ടു. 2016– 18 കാലയളവിലേക്കുള്ള ഷിക്കാഗോ റീജണിന്റെ പ്രവർത്തനങ്ങൾക്കായുള്ള ഒരു കമ്മിറ്റി ഈ പ്രഥമ യോഗത്തിൽ വച്ചു രൂപീകരിക്കപ്പെട്ടു.

ഷിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും മുൻ ഫോമ നാഷണൽ കമ്മിറ്റി അംഗവുമായ ഡോ. സാൽബി പോൾ ചേന്നോത്തിനെ ഷിക്കാഗോ റീജണിന്റെ സെക്രട്ടറിയായി ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. സംഘടനാ രംഗത്തും സാമുദായിക രംഗത്തും ഒരുപോലെ വ്യക്‌തിമുദ്ര പതിപ്പിച്ചതും മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ ജോൺ പാട്ടപ്പതി ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ടു. പിആർഒ ആയി സിനു പാലയ്ക്കത്തടം തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജോയിന്റ് സെക്രട്ടറിയായി ആഷ്ലി ജോർജും, അഡ്വൈസറി കൗൺസിൽ ചെയർമാനായി സ്റ്റാൻലി കളരിക്കമുറിയും, മെമ്പർമാരായി ഗ്ലാഡ്സൺ വർഗീസും സണ്ണി വള്ളിക്കളവും തെരഞ്ഞെടുക്കപ്പെട്ടു. യുവജന കോർഡിനേറ്റർമാരായി മനു നൈനാൻ, ജീൻ പുത്തൻപുരയ്ക്കൽ, ഷിനു രാജപ്പൻ, സ്പോർട്സ് കോർഡിനേറ്റർമാരായി സജി വെള്ളാരംകാലിയിൽ, സച്ചിൻ ഉറുമ്പിൽ, ദാസ് രാജഗോപാൽ, ചാരിറ്റി കോർഡിനേറ്റർമാരായി സാം ജോർജ്, ആന്റോ കവലയ്ക്കൽ, രാജൻ തലവടി. ഫ്രാങ്ക്ലിൻ പെരിയാശേരിയിൽ, പ്രൊജക്ട് കോർഡിനേറ്റർമാരായി ജോർജ് മാത്യുവും (ബാബു), ബിജു പി. തോമസും, ഫണ്ട് റൈസിംഗ് കോർഡിനേറ്റർമാരായി അച്ചൻകുഞ്ഞ് മാത്യു, സാജു ജോസഫ് തുടങ്ങിയവരെ യോഗം ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.

പ്രസ്തുത യോഗത്തിൽ ഫോമ നാഷണൽ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നാഷണൽ ട്രഷറർ ജോസി കുരിശിങ്കൽ, നാഷണൽ കമ്മിറ്റി മെമ്പർമാരായ പീറ്റർ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടിൽ, നാഷണൽ വനിതാ പ്രതിനിധി ബീന വള്ളിക്കളം, സാജൻ ഉറുമ്പിൽ, ബിജു ഫിലിപ്പ്, ജിജി സാം, വിനു മാമൂട്ടിൽ, ജോസ് മണക്കാട്ട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്നേഹവിരുന്നോടൂകൂടി യോഗം പര്യവസാനിച്ചു.

അടുത്ത രണ്ടുവർഷക്കലം വളരെ ക്രിയാത്മകമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ ഷിക്കാഗോയിലും പരിസരത്തുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളുടേയും സഹായ സഹകരണങ്ങൾ ഷിക്കാഗോ റീജണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു. പി.ആർ.ഒ സിനു പാലയ്ക്കത്തടം അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം