സീറോ മലബാർ കത്തീഡ്രലിൽ 40 മണിക്കൂർ ആരാധനയും കാരുണ്യവർഷാവസാന പ്രാർത്ഥനകളും
Saturday, November 12, 2016 5:23 AM IST
ഷിക്കാഗോ: ഫ്രാൻസീസ് മാർപാപ്പ പ്രഖ്യാപിച്ച കാരുണ്യവർഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് 40 മണിക്കൂർ ആരാധനയും പ്രാർത്ഥനകളും സീറോ മലബാർ കത്തീഡ്രലിൽ നടത്തുന്നു.

നവംബർ 18–നു വെള്ളിയാഴ്ച രാവിലെ 8.30–നു മാർ ജേക്കബ് അങ്ങാടിയത്ത് ബലിയർപ്പിക്കുന്നതാണ്. വൈകിട്ട് 7 മണിക്ക് മാർ ജോയി ആലപ്പാട്ടിന്റെ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്കുശേഷം ദിവ്യകാരുണ്യ ആരാധന ആരംഭിക്കുന്നു. നവംബർ 19–നു ശനിയാഴ്ച രാവിലെ 8.30–നു ദിവ്യബലിയുണ്ടായിരിക്കും. തുടർന്ന് വിവിധ വാർഡുകളുടെ നേതൃത്വത്തിൽ ആരാധന തുടരുന്നതാണ്. ഭക്‌തസംഘനകളും ആരാധനയിൽ പങ്കുചേരുന്നതാണ്.

ക്രിസ്തുരാജ തിരുനാൾ കൂടിയായ നവംബർ 20–നു ഞായറാഴ്ചയാണ് കാരുണ്യവർഷ സമാപനം. രാവിലെ 10.30–ന് മാർ ജോയി ആലപ്പാട്ട് നയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷം 11.15–ന് കരുണയുടെ കവാടം അടയ്ക്കുന്നതോടെ കാരുണ്യവർഷത്തിന് സമാപനമാകും.

കരുണയുടെ കവാടത്തിലൂടെ കടന്ന് ദണ്ഡവമോചനം നേടുന്നതിനൊരുങ്ങുന്നതിലേക്കായി 18,19 തീയതികളിൽ കുമ്പസാരിക്കാനുള്ള അവസരവുമുണ്ടായിരിക്കും. ഏവരേയും ഈ ദിവ്യാനുഗ്രഹ അനുഭവത്തിൽ പങ്കുചേരുന്നതിലേക്കായി വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലും, അസി. വികാരി ഫാ. ജയിംസ് ജോസഫും ക്ഷണിക്കുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം