ഗൾഫ് മേഖലയിൽ നിന്നും കുടിയേറിയ വിശ്വാസിസമൂഹ സംഗമം ന്യൂയോർക്കിൽ
Saturday, November 12, 2016 5:22 AM IST
ന്യൂയോർക്ക്: ഗൾഫ് മേഖലയിൽ നിന്നും അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറിയ ക്രിസ്തീയ വിശ്വാസി കുടുംബ സംഗമം 2017–ൽ നടത്തും. വളരെ വർഷങ്ങൾ സൗദി അറേബ്യയിലും ഗൾഫ് മേഖലയിലും ജോലി ചെയ്തിരുന്ന കാലത്തു സുഹൃത്തുക്കളായിരുന്ന ഏകദേശം നൂറോളം കുടുംബങ്ങൾ അമേരിക്കയിലെ വിവിധ സംസ്‌ഥാനങ്ങളിലേക്കും കാനഡയിലേക്കും കുടിയേറിയിട്ടുള്ളതായി പാസ്റ്റർ സാമുവേൽ ദാനിയേൽ (സാം അച്ചായൻ) അറിയിച്ചു.

2017–ൽ ന്യൂയോർക്കിൽ വച്ചു ത്രിദിന കോൺഫ്രൻസായി വിശ്വാസി കുടുംബ സംഗമം സംഘടിപ്പിക്കണമെന്നു ന്യൂയോർക്കിലെ എൽമോണ്ടിൽ കഴിഞ്ഞ ദിവസം കൂടിയ ഏതാനും സുഹൃത്തുക്കൾ ചേർന്ന് തീരുമാനിക്കുകയും കോൺഫ്രൻസ് ചീഫ് കൺവീനറായി പാസ്റ്റർ സാമുവേൽ ദാനിയേലിനെ തെരഞ്ഞെടുക്കുകയും ചെയ്തു. ഷാജി ജോർജ്, സന്തോഷ്, ബാബു, ജോഷ്വാ എന്നിവരെ കുടുംബസംഗമ ക്രമീകരണങ്ങൾ നടത്തുന്നതിന് ചുമതലപ്പെടുത്തി. കുടുംബ സംഗമത്തിന്റെ വിശദവിവരങ്ങൾക്കായി ബന്ധപ്പെടുക: ഷാജി ജോർജ് ന്യൂയോർക്ക് : Phone: +1 (917) 868 6960, E mail : sajirfi@yahoo.com

റിപ്പോർട്ട്: മാത്തുക്കുട്ടി ഈശോ