മലബാർ ടേസ്റ്റ് കേളി ദിനം 2017: സംഘാടക സമിതി രൂപീകരിച്ചു
Friday, November 11, 2016 10:13 AM IST
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനാറാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

കേളിയുടെ പതിനാറാമത് വാർഷികാഘോഷത്തിന് പ്രമുഖ ഭക്ഷ്യ ഉത്പന്ന വിതരണക്കാരായ മലബാർ ടേസ്റ്റാണ് മുഖ്യ പ്രയോജകാരാവുന്നത്.

ബത്ത പാരഗൺ ഓഡിറ്റോറിയത്തിൽ നവംബർ 11ന് നടന്ന സംഘാടക സമിതി രൂപീകരണയോഗം കേളി മുഖ്യ രക്ഷാധികാരി കെ.ആർ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് വള്ളികുന്നം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി റഷീദ് മേലേതിൽ സംഘാട സമിതി പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗം ദസ്തഗീർ, സെക്രട്ടറിയേറ്റ് അംഗം വർഗീസ്, കേളി ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ, സംഘാടക സമിതി കൺവീനർ കെ.പി.എം സാദിഖ് എന്നിവർ പ്രസംഗിച്ചു.

റഫീഖ് പാലത്ത് (ചെയർമാൻ), നൗഫൽ പുവക്കൂറുശി, ശ്രീകാന്ത് (വൈസ് ചെയർമാൻമാർ) കെ.പി.എം.സാദിഖ് (കൺവീനർ) സുധാകരൻ കല്യാശേരി, സുരേഷ് കണ്ണപുരം (ജോയിന്റ് കൺവീനർമാർ) മുരളി കോഴിക്കോട് (സാമ്പത്തിക കൺവീനർ) മെഹ്റൂഫ് പൊന്ന്യം (പബ്ലിസിറ്റി കൺവീനർ), ടി.ആർ. സുബ്രഹ്മണ്യൻ (പ്രോഗ്രാം കൺവീനർ) ചെല്ലപ്പൻ (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), ടി.ജെ.ജോസഫ് (ഭക്ഷണം) ഫൈസൽ മടവൂർ (ഗതാഗതം), പ്രഭാകരൻ (വോളന്റിയർ ക്യാപ്റ്റൻ) തുടങ്ങിയ വിവിധ സബ് കമ്മിറ്റികൾ അടങ്ങുന്ന 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.

വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രവാസലോകത്തെ പ്രമുഖ സാഹിത്യ കാരന്മാർ പങ്കെടുക്കും. വാർഷികത്തിന് മുന്നോടിയായി കേളി അംഗങ്ങൾക്കായി സെവൻസ് ഫുട്ബാൾ ടൂർണമെന്റ്, ക്വിസ് മത്സരം, വിവിധ കായിക മത്സരങ്ങൾ, ആനുകാലിക വിഷയങ്ങളിൽ പൊതു സമൂഹത്തെ ഉൾപ്പെടുത്തി സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുമെന്ന് സെക്രട്ടറി റഷീദ് മേലെത്തിൽ പറഞ്ഞു.