എക്സലൻസ് പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
Friday, November 11, 2016 10:11 AM IST
ഷിക്കാഗോ: ഷിക്കാഗോ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ അംഗങ്ങളുടെ മക്കൾക്കായി ഒരുദശാബ്ദക്കാലമായി നൽകി വരുന്ന ഹൈസ്കൂൾ അക്കാഡമിക് എക്സലൻസ് പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

അപേക്ഷാർത്ഥികൾ 2016ൽ ഹൈസ്കൂൾ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം. അപേക്ഷകൾ അയയ്ക്കേണ്ട അവസാന തീയതി ഡിസംബർ 20 ആണ്.

ഹൈസ്കൂൾ തലത്തിൽ മികവു പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടി നൽകുന്ന പുരസ്കാരം ത്രിതല പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് പ്രഖ്യാപിക്കുന്നത്. പാഠ്യവിഷയങ്ങളിലെ ജിപിഎ, എസിറ്റി സ്കോറുകൾ, പഠ്യേതര വിഷയങ്ങളിലെ മികവുകൾ, അപേക്ഷാർത്ഥികളുടെ മാതാപിതാക്കളുടെ സംഘടനാ പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നീ പ്രക്രിയയിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. സംഘടനയിലെ വിദഗ്ധ മൂന്നംഗ സബ് കമ്മിറ്റിയാണ് ഷോർട്ട് ലിസ്റ്റ് പരിശോധിക്കുന്നത്. നിർദിഷ്ട നിലവാരം പുലർത്തുന്നവർക്കുവേണ്ടി മാത്രമായിരിക്കും പുരസ്കാരം പ്രഖ്യാപിക്കുന്നത്.

വിജയികൾക്ക് മാത്യു വാച്ചാപറമ്പിൽ സ്മാരക ക്യാഷ് അവാർഡും, പ്രശസ്തിപത്രവും സംഘടനാ രക്ഷാധികാരി റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ പൗരോഹിത്യ ജൂബിലി സ്മാരക പ്രശസ്തിപത്രത്തോടുകൂടിയ പുരസ്കാരവും സമ്മാനമായി നൽകും.

കൂടുതൽ വിവരങ്ങൾക്ക്:
ഷാജി കൈലാത്ത് (shajijoseph65@yahoo.com),
ഷീബ ഫ്രാൻസീസ് (franisantony8216@sbcglobal.net),
ജോളി കുഞ്ചെറിയ (jollykuncheria@yahoo.com).
പിആർഒ ആന്റണി ഫ്രാൻസീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം