ഡാളസിൽ ബോളിവുഡ് ഗായകൻ വിജയ് ബനഡിക്ട് സംഗീത സായാഹനം 12ന്
Friday, November 11, 2016 6:50 AM IST
ഫാർമേഴ്സ് ബ്രാഞ്ച് (ഡാളസ്): മുൻ ബോളിവുഡ് ഗായകൻ വിജയ് ബനഡിക്ട് ടീം ഒരുക്കുന്ന സംഗീത സായാഹ്നം നവംബർ 12ന് (ശനി) വൈകുന്നേരം 5.30ന് ഡാളസിൽ നടക്കും.

ഫാർമേഴ്സ് ബ്രാഞ്ച് ഡിസ്ട്രിബ്യൂഷൻ വെയിലുളള മെട്രൊ ചർച്ച് ഓഫ് ഗോഡ് ആതിഥേയത്വം വഹിക്കുന്ന മ്യൂസിക്ക് കൺസർട്ടിൽ മെട്രൊ ജയ് ഹൊ ബാന്റും ഡാൾട്ടൺ ദിവാകരനും സംയുക്‌തമായി ഒരുക്കുന്ന സാംസൺ ഹെവൻലി ബീറ്റ്സും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. സൗജന്യ പാർക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. സംഗീത സായാഹ്നത്തിൽ ഏവരേയും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക് സതീഷ് : 214 606 5724, സാം 972 821 6123, സ്റ്റീഫൻ 214 636 5918.

റിപ്പോർട്ട്: പി.പി. ചെറിയാൻ