ഹൂസ്റ്റണിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു
Friday, November 11, 2016 6:49 AM IST
ടെക്സസ്: കാണാതായ പതിനാറുകാരി ക്രിസ്റ്റിൻ ഫ്രിച്ചിന്റെ മൃതദേഹം ടെക്സസ് സിറ്റിയുടെ വടക്കുഭാഗത്തുള്ള കുറ്റിക്കാട്ടിൽനിന്നും കണ്ടെടുത്തതായി ബെടൗൺ പോലീസ് അറിയിച്ചു. ക്രിറ്റീനുവേണ്ടി പോലീസും വോളന്റിയർമാരും ഒരാഴ്ചയായി അന്വേഷണം നടത്തുന്നതിനിടയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

നേരത്തെ ഫ്രിച്ചിന്റെ മാതാവ് സിന്ധ്യ മോറിസ് (37) മോറിസിന്റെ മകൾ ബ്രിയാന (13) എന്നിവരുടെ മൃതദേഹം ചൊവ്വാഴ്ച വീട്ടിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിന് ഉത്തരവാദിയെന്നു സംശയിക്കുന്ന ഫ്രിച്ചിന്റെ ബോയ് ഫ്രണ്ട് ഇരുപത്തൊന്നുകാരാനായ ജെസി ഡോബ്സിനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഓൺ ലൈനിലൂടെ പരിചയപ്പെട്ട ജെസിക്ക് രണ്ടു കുട്ടികളുണ്ട്. അടുത്തയിടെ പോലീസ് കുടംബ പ്രശ്നത്തിന്റെ പേരിൽ ജെസിക്കെതിരെ കേസെടുത്തിരുന്നു. ജെസി മയക്കുമരുന്നിനടിമയായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ