വെൽഫെയർ കേരള കുവൈത്ത് നോർക്ക പ്രവാസി ഐഡി കാർഡ് ഹെൽപ് ഡെസ്ക് ആരംഭിക്കുന്നു
Friday, November 11, 2016 6:45 AM IST
അബാസിയ: കേരള സർക്കാരിനു കീഴിലെ നോർക്ക (NORKA- Non Resident Keralite Affairs) യുടെ സേവനങ്ങളും ആനുകൂല്യങ്ങളും പ്രവാസികൾക്ക് ലഭ്യമാക്കുന്നതിന് വെൽഫെയർ കേരള കുവൈത്തിന്റെ നേതൃത്വത്തിൽ നോർക്ക പ്രവാസി ഐഡി കാർഡ് ഹെൽപ് ഡെസ്ക് ആരംഭിക്കുന്നു. കുവൈത്തിലെ മുഴുവൻ പ്രവാസി മലയാളികൾക്കും നോർക്ക ഐഡി കാർഡ് ലഭ്യമാക്കുന്നതിനായി വിവിധ മേഖലകളിൽ ഒരു മാസക്കാലം ഹെല്പ് ഡെസ്ക് സെന്ററുകൾ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം ആറു മുതൽ ഒമ്പതു വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു മുതൽ 10 വരെയും ഫഹാഹീൽ യൂണിറ്റി സെന്റർ, അബാസിയ പ്രവാസി ഓഡിറ്റോറിയം, ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയം എന്നീ സ്‌ഥലങ്ങളിലാണ് സെന്ററുകൾ പ്രവർത്തിക്കുക.

വീസ പേജ് ഉൾപെടെയുള്ള പേജുകളുടെ അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് കോപ്പി, അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തിയ കുവൈത്ത് സിവിൽ ഐഡി കോപ്പി, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, രണ്ട് ദീനാർ രജിസ്ട്രേഷൻ ഫീസ് എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോറം ഹെല്പ് ഡെസ്ക് സെന്റരുകളിൽ നിന്ന് നല്കുകയും അതു പൂരിപ്പിക്കാൻ വെൽഫെയർ കേരള വോളന്റിയർമാരുടെ സേവനവും ലഭ്യമാണ്. നോർക്കയുടെ വെബ് സൈറ്റിലും അപേക്ഷ ഫോറം ലഭ്യമാണ്.

നോർക്ക പ്രവാസി ഐഡി കാർഡ് പ്രവാസികൾക്ക് ഒരു തിരിച്ചറിയാൽ രേഖയായി ഉപയോഗിക്കുന്നതോടൊപ്പം കാർഡുടമകൾക്ക് അപകടത്തെ തുടർന്നുണ്ടാകുന്ന അംഗ വൈകല്യങ്ങൾക്കും അപകട മരണങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പു വരുത്തുന്നതാണ്. സർക്കാരിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികൾയുള്ള അടിസ്‌ഥാന രേഖയും പ്രവാസി ഐഡി കാർഡാണ്. ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും വെൽഫെയർ കേരള ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 55652214 , 97637809 (ഫഹാഹീൽ), 97221569 (സാൽമിയ), 50744982 (അബൂഹലീഫ), 50822271 (കുവൈത്ത് സിറ്റി), 99354375 (അബാസിയ), 60368661 (റിഗായ്), 97955685 (ഫർവാനിയ), 99362430 (അങ്കാറ).

റിപ്പോർട്ട്: സലിം കോട്ടയിൽ