യാത്രയയപ്പ് നൽകി
Friday, November 11, 2016 6:44 AM IST
ഫർവാനിയ: കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഐജി ഖൈത്താൻ യൂണിറ്റ് സെക്രട്ടറി നൗഷാദിന് കെഐജി ഫർവാനിയ ഏരിയ സമിതി യാത്രയയപ്പു നൽകി.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഏരിയ പ്രസിഡന്റ് ടി.എം. ഹനീഫ് അധ്യക്ഷത വഹിച്ചു. ഏരിയയുടെ ഉപഹാരം കെഐജി വെസ്റ്റ് മേഖല പ്രസിഡന്റ് ഫിറോസ് ഹമീദ് കൈമാറി. റസാക്ക് നദ്വി, ഫിറോസ് ഹമീദ്, അഫ്താബ് ആലം, റഫീഖ് പയ്യന്നൂർ, സി.പി. നൈസാം, കെ. റിയാസ്, ലായിക്ക് അഹമ്മദ്, എ. നൗഷാദ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ