ദുബായ് കെഎംസിസി സർഗോത്സവം 11ന്; റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും
Thursday, November 10, 2016 10:26 AM IST
ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വർഷം തോറും ദുബായ് കെഎംസിസി നടത്തി വരുന്ന സർഗോത്സവം നവംബർ 11 ന് (വെള്ളി) ഗർഹൂദ് എൻഐ മോഡൽ സ്കൂളിൽ നടക്കും. രാവിലെ പത്തിന് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് താങ്ങൾ ഉദ്ഘാടനം ചെയ്യും. ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ. അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, യുഎഇയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

പരിപാടി വീഷിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിടുള്ളതെന്ന് സർഗോൽസവം വിഭാഗം ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ, ജനറൽ കൺവീനർ സൈനുദ്ദീൻ ചേലേരി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ