ഷിക്കാഗോയിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഡിസംബർ മൂന്നിന്
Thursday, November 10, 2016 10:25 AM IST
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മോനിച്ചൻ മഠത്തിൽ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് ഡിസംബർ മൂന്നിന് നടക്കും. ഷാംബർഗ് എഗരറ്റ് ബാഡ്മിന്റൺ ക്ലബിലാണ് ടൂർണമെന്റ്.

മികച്ച സാമൂഹ്യപ്രവർത്തകരും ബാഡ്മിന്റൺ പ്രേമിയുമായിരുന്ന മോനിച്ചൻ മഠത്തിലിനോടുള്ള ആദരസൂചകമായി ഇല്ലിനോയി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന കായിക മത്സരത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രായത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും മത്സരം ക്രമീകരിച്ചിരിക്കുന്നത്.

പുരുഷ വിഭാഗം വിജയികൾക്ക് 750 ഡോളർ കാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്‌ഥാനക്കാർക്ക് 350 ഡോളർ കാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കും. സ്ത്രീകളുടെ വിഭാഗത്തിൽ ജൂണിയർ ഡബിൾസ് വിഭാഗങ്ങളിൽ ഒന്നാം സ്‌ഥാനക്കാർക്ക് 200 ഡോളറും രണ്ടാം സ്‌ഥാനക്കാർക്ക് നൂറു ഡോളറും സമ്മാനമായി ലഭിക്കും.

ജയ്ബു കുളങ്ങര, സെന്റ് മേരീസ് പെട്രോളിയം,രാജ് ഷാ എന്നിവരാണ് ടൂർണമെന്റിന്റെ മെഗാ സ്പോൺസർമാർ. പ്രകാശ് കുരുവിള, ജോയി ചെമ്മാച്ചേൽ എന്നിവർ പരിപാടിയുടെ ഗ്രാന്റ് സ്പോൺസർമാരാണ്.

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഡിസംബർ ഒന്നിനു മുമ്പായി സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങൾക്ക്: സിറിയക് കൂവക്കാട്ടിൽ 630 673 3382, സാം ജോർജ് 973 671 6073, സാജു സക്കറിയ 224 625 0498, ഷാബിൻ തോമസ് 773 870 3390, ജയിംസ് വെട്ടിക്കാട്ട് 847 220 2227.

റിപ്പോർട്ട്: സൈമൺ ഏബ്രഹാം മുട്ടത്തിൽ