പത്തനംതിട്ട ജില്ലാ അസോസിയേഷൻ ഉദ്ഘാടനം 20ന്; വീണ ജോർജ് എംഎൽഎ മുഖ്യാതിഥി
Thursday, November 10, 2016 8:58 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്‌ഥാനമായി പുതുതായി രൂപം കൊണ്ട പത്തനംതിട്ട ജില്ലാ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 20ന് (ഞായർ) നടക്കും. വൈകുന്നേരം അഞ്ചിന് സ്റ്റാഫോർഡിലുളള സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ (13339, MURPHY ROAD, STAFFORD, TX-77477) ആണ് ചടങ്ങുകൾ.

ആറന്മുള എംഎൽഎ വീണ ജോർജ് സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് അസോസിയേഷന്റെ ഉദ്ഘാടനം നിർവഹിക്കും.

പത്തനംതിട്ട ജില്ലക്കാരായ എല്ലാ പ്രവാസി മലയാളികളെയും ഒരു കുടക്കീഴിൽ അണിനിരത്തികൊണ്ട് ജനോപകാരപ്രദമായ പദ്ധതികളും പരിപാടികളും ആവിഷ്ക്കരിക്കുന്നതിനാണു ജില്ലാ അസോസിയേഷൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജാതി മത കക്ഷി രാഷ്ര്‌ടീയ ഭേദമെന്യേ ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ശശിധരൻ നായർ (പ്രസിഡന്റ്) 832 860 0371, ജയിംസ് കൂടൽ (ജനറൽ സെക്രട്ടറി) 914 987 1101, ജീമോൻ റാന്നി (ജോ. സെക്രട്ടറി) 407 718 4805, ഷാജി കല്ലൂർ(ട്രഷറർ) 832 603 9415.