വ്യാജ മെഡിക്കൽ പരിശോധന: എണ്ണം കൂടുന്നതായി സൗദി ആരോഗ്യ മന്ത്രാലയം
Thursday, November 10, 2016 8:56 AM IST
ദമാം: സ്വദേശത്തുനിന്നു വ്യാജ വൈദ്യ പരിശോധന സർട്ടിഫിക്കറ്റുകളുമായി എത്തുന്ന വിദേശികളുടെ എണ്ണം കൂടി വരികയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരക്കാരിൽ 49 ശതമാനം പേരും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് മന്ത്രാലയം അറിയിച്ചു.

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റാണെന്നു കണ്ടെത്തിയാൽ ഇവരെ തിരിച്ചയക്കും.
പിന്നീട് ഇവർക്കു സൗദിയിലേക്ക് വരുന്നതിനു നിരോധനവും ഏർപ്പെടുത്തും. രാജ്യത്ത് എത്തിയ ശേഷം നടത്തുന്ന മെഡിക്കൽ പരിശോധനയിൽ എന്തെങ്കിലും സാംക്രമിക രോഗം കണ്ടെതുന്നവർക്കു ഇഖാമ അനുവദിക്കില്ല. ഒപ്പം ഈ വിവരങ്ങൾ ജവാസാത്തിനെയും സ്പോൺസറെയും അറിയിക്കുകയും ചെയ്യും. ഹെപ്പടൈറ്റിസ് ബി, ഹെപ്പടൈറ്റിസ് സി എന്നീ രോഗങ്ങൾ കണ്ടെത്തിയാൽ ഉടനെതന്നെ ഇവരെ തിരിച്ചയക്കും.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഇത്തരത്തിൽ വ്യാജ മെഡിക്കൽ പരിശോധന കഴിഞ്ഞു എത്തിയവരെ നേരത്തെ നാടുകടത്തിയിരുന്നു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം