ദുബായ് കെഎംസിസി സർഗോത്സവം 11ന്
Wednesday, November 9, 2016 10:15 AM IST
ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വർഷം തോറും ദുബായ് കെഎംസിസി നടത്തി വരുന്ന സർഗോത്സവം കലാ സാഹിത്യ വിജ്‌ഞാന മത്സരങ്ങളുടെ ഭാഗമായി സ്റ്റേജ് തല മത്സരങ്ങൾ നവംബർ 11ന് (വെള്ളി) ഗർഹൂദ് എൻഐ മോഡൽ സ്കൂളിൽ നടക്കും.

കഴിഞ്ഞ ആഴ്ച കെഎംസിസി ആസ്‌ഥാനത്ത് നടന്ന ഓഫ് സ്റ്റേജ് മത്സരത്തിനു ശേഷം നാല് സ്റ്റേജുകളിലായി വെള്ളി രാവിലെ ഒമ്പതു മുതൽ ഇംഗ്ലീഷ് മലയാളം (പ്രസംഗം), അറബി ഗാനം, ഉറുദു ഗാനം, ദേശ ഭക്‌തി ഗാനം, കവിത പാരായണം, മാപ്പിള പാട്ട്, വട്ടപ്പാട്ടു അറബന മുട്ട്, ദഫ് മുട്ട്, കോൽക്കളി മിമിക്രി,മോണോ ആക്ട് എന്നീ ഇനങ്ങളിൽ ജില്ലകൾ തമ്മിൽ മത്സരങ്ങൾ നടക്കും. ക്വിസ് മത്സരം വ്യാഴാഴ്ച കെഎംസിസി ഓഡിറ്റോറിയത്തിൽ നടക്കും.

സർഗോൽസവം വൻ വിജയമാക്കാൻ അൽ ബറാഹ കെഎംസിസി ആസ്‌ഥാനത്ത് വിളിച്ചു ചേർത്ത കൺവൻഷനിൽ സ്വാഗത സംഘം ചെയർമാൻ പി.കെ.അൻവർ നഹ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇബ്രാഹിം മുറിച്ചാണ്ടി, ചീഫ് കോഓർഡിനേറ്റർ അഡ്വ.സാജിദ് അബൂബക്കർ, മുസ്തഫ തിരൂർ,ആവയിൽ ഉമ്മർ ഹാജി,ഒ.കെ. ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, ആർ. ഷുകൂർ, അഷ്റഫ് കൊടുങ്ങല്ലൂർ, അബ്ദുൾ കാദർ അരിപാമ്പ്ര, ഇസ്മിൽ ഏറാമല,എം.എച്ച്. മുഹമ്മദ് കുഞ്ഞി,എൻ.കെ. ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ