കൊല്ലം ജില്ലാ പ്രവാസി സമാജത്തിന് പുതിയ നേതൃത്വം
Wednesday, November 9, 2016 6:10 AM IST
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ ജോർജ് വൈരമണ്ണ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ 2016–17 വർഷത്തെ പുതിയ ഭാരവാഹികളായി എസ്.എ. ലബ്ബ (പ്രസിഡന്റ്), ജേക്കബ് തോമസ് (വൈസ് പ്രസിഡന്റ്), അലക്സ് മാത്യു (ജനറൽ സെക്രട്ടറി), സലീൽ വർമ (ട്രഷറർ), അൻസാർ കുളത്തുപുഴ (സംഘടന സെക്രട്ടറി), ബിജു ജോർജ് (സാമൂഹിക ക്ഷേമം), പ്രമീൾ പ്രഭാകരൻ (ആർട്സ് സെക്രട്ടറി), അലക്സ് കുട്ടി (സ്പോർട്സ് സെക്രട്ടറി), സലിം രാജ് (മീഡിയ) തമ്പി ലൂക്കോസ് (ജോ. ട്രഷറർ), ഷഹീദ് ലബ്ബ, രാജൻ കുളക്കട (ഓഡിറ്റർമാർ) എന്നിവരേയും രക്ഷാധികാരികളായി ജോയ് ജോൺ തുരുത്തിക്കര, അഡ്വ. തോമസ് പണിക്കർ, ജയിംസ് പൂയപ്പള്ളിയേയും ഇരുപത്തിയേഴ് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. അഡ്വ. ലാജി ജേക്കബ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ