രാജാ രവിവർമ പെൻസിൽ ഡ്രോയിംഗ് മത്സരവും ശിശുദിന ആഘോഷവും 18ന്
Wednesday, November 9, 2016 6:08 AM IST
കുവൈത്ത്: മാവേലിക്കര അസോസിയേഷൻ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് രാജാ രവിവർമ ട്രോഫിക്കുവേണ്ടിയുള്ള പെൻസിൽ ഡ്രോയിംഗ് മത്സരം നടത്തുന്നു.

നവംബർ 18ന് (വെള്ളി) അബാസിയ പ്രവാസി ഓഡിറ്റോറിയത്തിലാണ് മത്സരം. ജൂണിയർ, സബ്ജൂണിയർ സീനിയർ വിഭാഗത്തിലെ വിദ്യാർഥികളാണ് മത്സരിക്കുക. രജിസ്ട്രേഷൻ വൈകുന്നേരം നാലിന് ആരംഭിക്കും. മത്സരം അഞ്ചു മുതൽ ആറു വരയും തുടർന്ന് എസ് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേളയും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ചിത്രരചന മത്സരത്തിന്റെ ഫ്ളയർ രക്ഷാധികാരി സണ്ണി പത്തിചിറ, പ്രസിഡന്റ് ബിനോയ് ചന്ദ്രന് നൽകി പ്രകാശനം ചെയ്തു. പ്രോഗ്രാം കൺവീനർ നൈനാൻ ജോൺ, വൈസ് പ്രസിഡന്റ് ഫിലിപ്പ് തോമസ്, മുൻ ജനറൽ സെക്രട്ടറി സാബു മാവേലിക്കര, ജോയിന്റ് സെക്രട്ടറി മാത്യു ചെന്നിത്തല, കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ തോമസ് പള്ളിക്കൽ എന്നിവർ സംബന്ധിച്ചു.

വിവരങ്ങൾക്ക്: 66898264,60483584,65558404.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ