മുഹബത്തെ റസൂൽ: ഫർവാനിയ മേഖല സ്വാഗത സംഘം രൂപീകരിച്ചു
Wednesday, November 9, 2016 6:06 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാമിക് കൗൺസിൽ ഡിസംബർ 15,16 തീയതികളിൽ അബാസിയ ഇന്റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂൽ സമ്മേളനത്തിന്റെ ഫർവാനിയ മേഖല സ്വാഗത സംഘം രൂപീകരിച്ചു.

ഭാരവാഹികളായി അഷ്റഫ് അൻവരി (ചെയർമാൻ), അബ്ദുൾ ഹകീം ഹസനി, നൗഷാദ് കണ്ണൂർ, അബൂബക്കർ മയേരി (വൈസ് ചെയർമാൻ), അബ്ദുൾലത്തീഫ് മൗലവി (ജനറൽ കൺവീനർ), അബ്ദുൾ ഹകീം അരിയിൽ, ഹംസ രാമനാട്ടുകര (ജോ. കൺവീനർ), ഇഖ്ബാൽ (ഫിനാൻസ്), യൂസുഫ് ഫെറോക്ക് (പബ്ലിസിറ്റി), ജുനൈദ് പയന്നൂർ (ഫുഡ്), സകരിയ പയന്നൂർ (ട്രാൻസ്പോർട്ട്), ഫൈസൽ കുണ്ടൂർ (വോളന്റിയർ) എന്നിവരെ തെരെഞ്ഞെടുത്തു.

ഫർവാനിയ ദാറു സൈനബിൽ നടന്ന യോഗം ഉസ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. കരീം ഫൈസി അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദ് ഫൈസി, ഇബ്രാഹിം അരിയിൽ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ