ഷിക്കാഗോ എക്യുമെനിക്കൽ ബാസ്കറ്റ് ബോൾ ടൂർണമെന്റ് നവംബർ 19ന്
Tuesday, November 8, 2016 10:25 AM IST
ഷിക്കാഗോ: എക്യുമെനിക്കൽ കേരള ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഒമ്പതാമത് ഇന്റർ ചർച്ച് ബാസ്കറ്റ് ബോൾ ടൂർണമെന്റ് നവംബർ 19ന് (ശനി) നടക്കും.

അകെർമാൻ സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെന്ററിൽ (800 St. Charles Rd., Glen Ellyn, IL 60137) രാവിലെ എട്ടു മുതലാണ് മത്സരം. പതിനഞ്ച് ഇടവകകളുടെ സംഗമവേദിയായ ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിലിൽ നിന്നും വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ബാസ്കറ്റ് ബോൾ ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. രാവിലെ എട്ടു മുതൽ ഒമ്പതു വരെയായിരിക്കും ടീമുകളുടെ രജിസ്ട്രേഷൻ.

ആവേശം ഉണർത്തുന്ന കാണികളും ടൂർണമെന്റിനോടനുബന്ധിച്ച് നടത്തുന്ന വാദ്യഘോഷങ്ങളും എല്ലാംചേർന്ന് കായികമാമാങ്കം തീർക്കുന്ന ബാസ്കറ്റ് ബോൾ ടൂർണമെന്റിനായി വിപുലമായ ക്രമീകരണങ്ങളാണ് എക്യുമെനിക്കൽ കൗൺസിൽ ഒരുക്കിയിരിക്കുന്നത്. വിജയികൾക്ക് റവ. കോശി പൂവത്തൂർ കോർഎപ്പിസ്കോപ്പ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി, പ്രവീൺ വർഗീസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫി, എൻ.എൻ. പണിക്കർ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി എന്നിവയും വ്യക്‌തിഗത ചാമ്പ്യനുള്ള ട്രോഫികളും സമ്മാനിക്കും.

വോളിബോൾ ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി റവ. ഏബ്രഹാം സ്കറിയ ചെയർമാനായും ജോർജ് പണിക്കർ കൺവീനറായും ജോജോ ജോർജ് കോ–കൺവീനറായും ജോൺസൺ കണ്ണൂക്കാടൻ, രഞ്ചൻ ഏബ്രഹാം, ജയിംസ് പുത്തൻപുരയിൽ, ജേക്കബ് ചാക്കോ, ബെന്നി പരിമണം, ഡൽസി മാത്യു എന്നിവർ അടങ്ങുന്ന സബ് കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിലിന് രക്ഷാധികാരിയായി മാർ ജേക്കബ് അങ്ങാടിയത്ത്, മാർ ജോയി ആലപ്പാട്ട്, റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ (പ്രസിഡന്റ്), ഫാ. ബാബു മഠത്തിപ്പറമ്പിൽ (വൈസ് പ്രസിഡന്റ്), ബെഞ്ചമിൻ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കൽ (ജോയിന്റ് സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്നു.

വിവരങ്ങൾക്ക്: റവ. ഏബ്രഹാം സ്കറിയ (ചെയർമാൻ) 847 321 5464, ജോർജ് പണിക്കർ (കൺവീനർ) 847 401 7771, ജോജോ ജോർജ് (കോ– കൺവീനർ) 224 489 4012.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം