ദിക്റ വാർഷികം സംഘടിപ്പിച്ചു
Tuesday, November 8, 2016 7:34 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാമിക് കൗൺസിൽ ഹവല്ലി മേഖല സംഘടിപ്പിച്ച ദിക്റ വാർഷികവും മേഖല കൺവൻഷനും സംഘടിപ്പിച്ചു.

സാൽമിയ റെഡ് ഫ്ളൈം റസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഹക്കിം ഫൈസി ആദൃശേരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അബ്ദുൾ റഹീം ഹസനി അധ്യക്ഷത വഹിച്ചു. ഇസ് ലാമിക് കൗൺസിൽ പ്രസിഡന്റ് ഷംസുദ്ദീൻ ഫൈസി, സുന്നി യുവജന സംസ്‌ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ, ഇബ്രാഹിം ഫൈസി, ഖാലിദ് കൂംബ്ര, ഫൈസൽ കത്തറമ്മൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഹൃസ്വസന്ദർശനാർഥം കുവൈത്തിലെത്തിയ നേതാക്കൾക്ക് സ്വീകരണം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ