കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു
Monday, November 7, 2016 8:44 AM IST
കുവൈത്ത് സിറ്റി: കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. മുതിരക്കാലയിൽ ഇസ്മായിൽ (60) ആണ് മരിച്ചത്. കുവൈത്ത് സിറ്റിയിലെ ബറക്കത്ത് ട്രാവൽസ് ജീവനക്കാരനായിരുന്നു. സഹോദരന്മാരായ വഹാബ്, റഷീദ് എന്നിവർ കുവൈത്തിലുണ്ട്. ഭാര്യ: സൽമ. മക്കൾ: ഫസൽ, ജസൽ, മിഷൽ, നഫ്ലു. ഖബറടക്കം നാട്ടിൽ നടത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ