ന്യൂയോർക്കിൽ ഹിസ് വോയിസ് സംഗീത സായാഹ്നം 12ന്
Monday, November 7, 2016 8:43 AM IST
ന്യൂയോർക്ക്: ക്യാൻഡിൽസ് ഓഫ് ഹോപ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തീയ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത സായ്ഹാനം ‘ഹിസ് വോയ്സ് കൺസെർട്ട് 2016’ നവംബർ 12ന് (ശനി) ന്യൂയോർക്കിലുള്ള ദി എപ്പിസ്കോപ്പൽ ചർച്ച് ഓഫ് ദി റിസറക്ഷനിൽ (147 ഇമാുയലഹഹ അ്ല, ണശഹഹശെേീി ുമൃസ, ചഥ 11596) നടക്കും.

വൈകുന്നേരം അഞ്ചിന് നടക്കുന്ന പരിപാടിയിൽ ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ഗായകസംഘമാണ് സംഗീത സായാഹ്നം ഒരുക്കുന്നത്. ഹിസ് വോയ്സ് 2016ന് മനോഹരമാക്കുവാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംഗീത വിരുന്നിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു പോയ ജീവിതങ്ങളെ ദൈവീക മാർഗത്തിൽ കൊണ്ടു വരാൻ യത്നിക്കുന്ന അനാംസ് മുക്‌തി ഭവന് നൽകും. പരിപാടിയുടെ വിജയത്തിനായി ഏവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: www.his-voice.com സച്ചിൻ റോയി 516 710 2450.

റിപ്പോർട്ട്: ബെന്നി പരിമണം