പ്രകാശനം ചെയ്തു
Monday, November 7, 2016 8:43 AM IST
ഷാർജ: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എഴുതിയ ‘നവ മാധ്യമ കാലത്തെ ഇടത് ചേരി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഷാർജ രാജ്യാന്തര പുസ്തക മേളയോടനുബന്ധിച്ച് ഡിസി ബുക്സിന്റെ പവലിയനിൽ സിപിഐ അഖിലേന്ത്യ സെക്രട്ടറി സുധാകർ റെഡി, കെ.പി.കെ. വേങ്ങരക്കു നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ യുഎഇ എക്സ്ചെയ്ഞ്ച് ജനറൽ മാനേജർ സുധീർ ഷെട്ടി തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ. സുനിൽരാജ്