ഫോക്കസ് ‘ദശോത്സവ് 2016’ ഉജ്‌ജ്വല സമാപനം
Monday, November 7, 2016 8:41 AM IST
കുവൈത്ത്: (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈത്ത് പത്താമത് വാർഷിക ആഘോഷമായ ‘ദശോത്സവ് 2016’ രണ്ടു ദിവസം നീണ്ടുനിന്ന പരിപാടികൾക്ക് സമാപനമായി.

അബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ ആർട്ട്സ് കൺവീനർ രതീശൻ നിലവിളക്ക് തെളിച്ച് കലാ പരിപാടികൾക്ക് തുടക്കംകുറിച്ചു. വൈകുന്നേരം നടന്ന പൊതുസമ്മേളനം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തമ്പി ലൂക്കോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുകേഷ് കാരയിൽ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ പ്രശസ്ത ആർക്കിടെക്ട് ജി. ശങ്കറിനെ ഫോക്കസിന്റെ മുതിർന്ന അംഗംങ്ങളായ സാം പൈനുംമൂട്, സലിം രാജ് എന്നിവരെയും ആദരിച്ചു. സ്മരണികയുടെ പ്രകാശനം ശ്രീജിത്ത് (അൽ മുല്ല) മലയിൽ മൂസകോയക്ക് നൽകി നിർവഹിച്ചു. ജനറൽ കൺവീനർ രതീഷ് കുമാർ, ട്രഷറർ മുഹമ്മദ് ഫാറൂക്ക് എന്നിവർ പ്രസംഗിച്ചു. പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തെ മികച്ച എക്സിക്യുട്ടീവ് അംഗം, കൺവീനർ, ജോയിന്റ് കൺവീനർ എന്നിവരായി യഥാക്രമം ശ്രീകുമാർ, ടിബു മാത്യു, സജി ജോയ് എന്നിവർ അർഹരായി. ഫോക്കസ് കുടുംബംഗാങ്ങൾ അവതരിപ്പിച്ച വിവിധ കല പരിപാടികൾ സാംസ്കാരിക ഘോഷയാത്ര ഹാർട്ട് ബീറ്റ്സിന്റെ ഡാൻസ്, പ്രശസ്ത പിന്നണി ഗായകൻ മധുബാലകൃഷ്ണൻ, നാടൻ പാട്ട് കലാകാരി പ്രസീത, ഷൈജു, അംബിക രാജേഷ് എന്നിവർ അവതരിപ്പിച്ച ഗാനമേള എന്നിവയും അരങ്ങേറി. പി.കെ. സുനിൽ, സൈമൺ ബേബി, സജി ജോയ്, മുഹമ്മദ് ഇക്ബാൽ, രതീശൻ, നിയാസ്, ഷാജു എം.ജോസ്, സജീവ് കുമാർ, അപർണ്ണ, ജോജി വി. അലക്സ്, നതിൻ കുമാർ, മോൻസി കെ. മാത്യു ഡാനിയേൽ തോമസ്, മുഹമ്മദ് റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ