യാത്രയയപ്പ് നൽകി
Monday, November 7, 2016 8:37 AM IST
ദമാം: ഇരുപത്തി ഏഴ് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ മുഖ്യ രക്ഷാധികാരിയുമായ കെ.ആർ.അജിത്തിന് കെഎംസിസി യാത്രയയപ്പ് നൽകി.

കിഴക്കൻ പ്രവിശ്യ കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ ദമാം പാരഗൺ ഓഡി റ്റോറിയത്തിൽ നടന്ന പരിപാടി നാഷണൽ കമ്മിറ്റി ട്രഷറർ സി.ഹാഷിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഖാദർ ചെങ്കള അധ്യക്ഷത വഹിച്ചു. മാലിക് മഖ് ബൂൽ, ബക്കർ എടയന്നൂർ, അഷ്റഫ് ആളത്ത്, കെ.ആർ.അജിത്ത്, ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സെക്രട്ടറി ടി.എം. ഹംസ എന്നിവർ പ്രസംഗിച്ചു. ഖാദർ ചെങ്കള ഉപഹാരം സമ്മാനിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം