കേളി യാത്രയയപ്പു നൽകി
Monday, November 7, 2016 8:36 AM IST
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ സജീവപ്രവർത്തകനും ന്യൂ സനയ്യ ഏരിയ സെൻട്രൽ യൂണിറ്റ് അംഗവുമായ ശിവദാസന് യാത്രയയപ്പു നൽകി.

കൊല്ലം ജില്ലയിൽ ഓച്ചിറ സ്വദേശിയായ ശിവദാസൻ ന്യൂ സനയ്യയിലെ ഗോൾഡൻ സ്റ്റാർ കമ്പനിയിൽ 14 വർഷമായി ടെക്നീഷൻ ജോലി ചെയ്തു വരികയായിരുന്നു. യാത്രയയപ്പു യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് മുരളീധരൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മോഹനൻ, ഏരിയ പ്രസിഡന്റ് ജോർജ് വർഗീസ്, ഏരിയ ജോയിന്റ് സെക്രട്ടറി പുരുഷോത്തമൻ, ഏരിയ കമ്മിറ്റി അംഗം അബാസ് യൂണിറ്റ് ട്രഷറർ രാജേന്ദ്രൻ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ എ.വി. വർഗീസ്, എ.ആർ. വർഗീസ്, റിലേഷ്, വാസു, തോമാസ് ഏബ്രഹാം, ബേബി ചന്ദ്രകുമാർ, ശിവദാസൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി മോഹനൻ ഉപഹാരം സമ്മാനിച്ചു.