‘സൗദി അറേബ്യക്കെതിരെയുള്ള കുപ്രചരണങ്ങൾ തിരിച്ചറിയുക’
Monday, November 7, 2016 8:35 AM IST
റിയാദ്: അന്ധവിശ്വാസങ്ങൾക്കും തീവ്രവാദങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചുകൊണ്ട് ഭീകരതയെ ഇല്ലായ്മചെയ്യുന്നതിനും അന്ധവിശ്വാസങ്ങൾക്കെതിരെ മുസ് ലിം സമുദായത്തെ ബോധവത്കരിക്കുന്നതിനും അശ്രാന്ത പരിശ്രമങ്ങൾ നടത്തിവരുന്ന സൗദി അറേബ്യയെക്കുറിച്ചും രാഷ്ര്‌ടം പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിക വിശ്വാസങ്ങളെക്കുറിച്ചും രീതിശാസ്ത്രത്തെക്കുറിച്ചും തെറ്റിധാരണ വളർത്തിക്കൊണ്ട് ചില കേന്ദ്രങ്ങൾ നടത്തിവരുന്ന കുപ്രചാരണങ്ങളെ തിരിച്ചറിയണമെന്ന് ആർഐസിസി കൗൺസിൽ പ്രവാസി സമൂഹത്തോടാഹ്വാനം ചെയ്തു.

റിപ്പോർട്ടിംഗ് സെഷനിൽ അബ്ദുൽമജീദ് ചെന്ദ്രാപ്പിന്നി അധ്യക്ഷത വഹിച്ചു. ശനോജ് അരീക്കോട് പ്രവർത്തന റിപ്പോർട്ടും അബ്ദുസലാം അബ്ദുള്ള സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ ഏരിയ റിപ്പോർട്ടുകൾ ബഷീർ കുപ്പോടൻ (ബത്ഹ), അർഷാദ് സേട്ട് (ഓൾഡ് സനായ്യ), ശാനിദ് കോഴിക്കോട് (മലാസ്), അൻസാരി കൊല്ലം (ശിഫ), ഷാജഹാൻ പടന്ന (റൗദ), അബ്ദുസലാം പന്തലിങ്ങൽ (ഒലയ്യ), മുഹമ്മദ് കൊല്ലം (നസീം), കുഞ്ഞിമുഹമ്മദ് (അൽഖർജ്) എന്നിവർ അവതരിപ്പിച്ചു. സാജർ ജാലിയാത്തിലെ പ്രബോധകൻ സി.പി. മൻസൂർ സലഫി ‘പ്രവർത്തകർ തമ്മിലുള്ള വ്യക്‌തിബന്ധങ്ങൾ’ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. മൊയ്തു അരൂർ ആമുഖ ഭാഷണം നടത്തി.

പ്ലാനിംഗ് സെഷനിൽ 2016–17 കാലത്തേക്കുള്ള വാർഷിക പദ്ധതി ആർഐസിസി കൺവീനർ എൻജിനിയർ ഉമർ ശരീഫ് അവതരിപ്പിച്ചു. പ്ലാനിംഗ് ചർച്ചയിൽ അഷ്റഫ് രാമനാട്ടുകര (ദഅവ), ശിഹാബലി മണ്ണാർക്കാട് (പുണ്യം കാരുണ്യ പദ്ധതി), നസീഹ് കോഴിക്കോട് (ക്യൂഎച്ച്എൽസി), ഇഖ്ബാൽ കൊല്ലം (നിച്ച് ഓഫ് ട്രൂത്ത്), അബ്ദുല്ലത്തീഫ് അരീക്കോട് (എഡ്യൂക്കേഷൻ), അഷ്റഫ് തേനാരി (ഐടി), ബഷീർ കുപ്പോടൻ (പബ്ലിക് റിലേഷൻ), ഫിറോസ് ബക്കർ (ക്രിയേറ്റിവ് ഫോറം), അഹമ്മദ് കബീർ (കർണാടക) എന്നിവർ പ്ലാനിംഗ് ചർച്ചയിൽ പങ്കെടുത്തു. ‘സംഘാടനം ഇസ്ലാമിക മര്യാദകൾ’ എന്ന വിഷയത്തിൽ അബ്ദുശഹീദ് ഫാറൂഖി ക്ലാസെടുത്തു. മുസ്തഫ സ്വലാഹി ആമുഖ ഭാഷണം നടത്തി.

സമാപന സെഷനിൽ നബീൽ പയ്യോളി ആമുഖ ഭാഷണം നടത്തി. ഉമർ ഫാറൂഖ് മദനി ‘ബഹുസ്വര സമൂഹത്തിലെ പ്രബോധനം’ എന്ന വിഷയം അവതരിപ്പിച്ചു. ശിഫ ജാലിയാത്തിലെ മുബാറക് സലഫി ഉദ്ബോധന പ്രസംഗം നടത്തി. കൗൺസിൽ അംഗങ്ങൾക്കായി നടത്തിയ ക്വിസ് മത്സരത്തിന് ശാനിദ് കോഴിക്കോട് നേതൃത്വം നൽകി. ആർഐസിസി ചെയർമാൻ സുഫ്യാൻ അബ്ദുസലാം, യാസർ അറഫാത്ത് എന്നിവർ പ്രസംഗിച്ചു.