ബ്ളു സ്റ്റാർ ഫുട്ബോൾ ടൂർണമെന്റ് നവംബർ 25ന്
Monday, November 7, 2016 8:35 AM IST
ജിദ്ദ: ജിദ്ദയിലെ പ്രമുഖ മലയാളി ഫുട്ബോൾ ക്ലബായ ബ്ലൂ സ്റ്റാർ ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് ഫുട്ബോൾ ടൂർണമെന്റിന് നവംബർ 25ന് (വെള്ളി) പന്തുരുളും.

ലീഗ് കം നോക്കൗട്ട് അടിസ്‌ഥാനത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറത്തിൽ അംഗങ്ങളായിട്ടുള്ള എല്ലാ ക്ലബുകൾക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. രണ്ടര മാസത്തോളം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള ബ്ലൂ സ്റ്റാർ (ഹിലാൽ ശാം) സ്റ്റേഡിയത്തിൽ നവംബർ 25 മുതൽ തുടർന്നുള്ള എല്ലാ വെള്ളിയാഴ്ചകളിലായാണ് മത്സരം. ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള സിഫ് രജിസ്ട്രേഡ് ക്ലബുകൾ നംബർ 15 നു മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ഷഫീക് പട്ടാമ്പി 0530778608, ശരീഫ് പൂങ്ങോട് 0504373502.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ