കെ.ആർ. അജിത്തിന് യാത്രയയപ്പു നൽകി
Monday, November 7, 2016 8:32 AM IST
ജുബൈൽ: ദമാമിലെ സാമൂഹ്യ സാംസ്കാരിക രംഗത്തും ജീവകാരുണ്യ പ്രവർത്തനത്തിലും വളരെ സജീവമായിരുന്ന കഴിഞ്ഞ ഇരുപത്തിയേഴു വർഷക്കാലമായി പ്രവാസ ജീവിതം നയിച്ച് പോരുന്ന ദമാം നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ.ആർ. അജിത്തിന് നവയുഗം ജുബൈൽ കേന്ദ്ര കമ്മിറ്റി യാത്ര അയപ്പ് നൽകി.

ഗ്രാൻഡ് ഡൂൺ ഹാളിൽ ചേർന്ന യാത്ര അയപ്പ് സമ്മേളനം നവയുഗം മുഖ്യ രക്ഷാധികാരി ടി.സി. ഷാജി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം കെ.ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.പി. റഷീദ്, ജനറൽ സെക്രട്ടറി ടി.എ. തങ്ങൾ, അഷ്റഫ് കൊടുങ്ങല്ലൂർ, ന്യൂ ഏജ് റിയാദ് രക്ഷാധികാരി സക്കീർ വടക്കുംതല, ദമാം നവയുഗം രക്ഷാധികാരി ഉണ്ണി പൂച്ചെടി, മധു, കെ.ആർ. അജിത്, നവയുഗം ജോയിന്റ് സെക്രട്ടറി പുഷ്പകുമാർ, കെ.ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു. ടി.സി. ഷാജി, അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവർ നവയുഗത്തിന്റെ ഉപഹാരങ്ങൾ സമ്മാനിച്ചു. എം. എസ്. മുരളി, ഗിരീഷ് ചെറിയേഴാം, രാജേഷ്, രാജേഷ് പണിക്കർ, രഘുനാഥ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം