ഹിസ് വോയ്സ് കൺസേർട്ട് 2016 നവംബർ 12–ന് ന്യൂയോർക്കിൽ
Monday, November 7, 2016 4:47 AM IST
ന്യൂയോർക്ക്: ഹിസ് വോയ്സ് കൺസേർട്ട് 2016 നവംബർ 12–നു വൈകിട്ട് അഞ്ചിനു ദി എപ്പിസ്കോപ്പൽ ചർച്ച് ഓഫ് ദി റിസറക്ഷനിൽ വച്ചു നടത്തപ്പെടുന്നു. ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ എന്നീ സമീപ സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള അംഗങ്ങൾ പങ്കെടുക്കുന്ന ഈ സംഗീത വിരുന്ന് ക്യാൻഡിൽസ് ഓഫ് ഹോപ് മിനിസ്ട്രിയുടെ ഭാഗമായിട്ടാണ് നടത്തപ്പെടുന്നത്.

ഈ ഉദ്യമത്തിൽ നിന്നും ലഭിക്കുന്ന വിഹിതം മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടുപോയ ജീവിതങ്ങളെ ദൈവീക മാർക്ഷത്തിൽ കൊണ്ടുവരുവാൻ പ്രയത്നിക്കുന്ന ഒരു സംഘടനയായ അനാംസ് – മുക്‌തി ഭവനു ഒരു കൈത്താങ്ങാകട്ടെ എന്ന ആശംസയോടെ ഹിസ് വോയ്സ് അംഗങ്ങളും ഭാരവാഹികളും ഏവരേയും സ്വാഗതം ചെയ്യുന്നു. ടിക്കറ്റിനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക: heavenlyinspiredsingers@gmail.com

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം