പറവൂർ സ്വദേശി മസ്കത്തിൽ അപകടത്തിൽ മരിച്ചു
Monday, November 7, 2016 4:45 AM IST
മസ്കത്ത്: ഒമാനിലെ ഗൾഫാർ കമ്പനി ജോലിക്കാരനായ വടക്കൻ പറവൂർ മേക്കാൻതുരുത്തിൽ വീട്ടിൽ പരേതനായ ദേവസിയുടെ മകൻ ഫ്രാൻസിസ് ദേവസി (51) മസ്കത്തിലെ ഗാലയിലുണ്ടായ അപകടത്തിൽ മരിച്ചു. ട്രെയിലറിൽ നിന്നും സാധനങ്ങൾ ഇറക്കുമ്പോൾ ക്രെയിനിന്റെ ബാലൻസ് നഷ്‌ടപ്പെട്ടതാണ് അപകട കാരണം.

മൃതദേഹം നാട്ടിലെത്തിക്കാൻ കമ്പനി അധികൃതർ നടപടികൾ ആരംഭിച്ചു.സംസ്കാരം പിന്നീട് തുരുത്തിപ്പുറം സെന്റ് ലൂയിസ് പള്ളിയിൽ.

കഴിഞ്ഞ അഞ്ചു വർഷമായി ഒമാനിൽ ജോലി ചെയ്തിരുന്ന പരേതൻ നേരത്തെ ഖത്തറിലും ജോലിചെയ്തിട്ടുണ്ട്. അമ്മ സെലീന. ഭാര്യ ലീല. മക്കൾ മാലിയങ്കര എസ്എൻഎം കോളേജ് ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനി ലിന്റു മരിയയും, അണ്ടിപ്പിള്ളിക്കാവ് എച്ച്ഡിപിവൈ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി റിനുവും. സഹോദരങ്ങൾ ജോസ്, വർഗീസ്.

റിപ്പോർട്ട്: സേവ്യർ കാവാലം