സാന്റാ അന്നയിൽ സകല വിശുദ്ധരുടേയും തിരുനാൾ ആചരിച്ചു
Saturday, November 5, 2016 10:36 AM IST
ലോസ്ആഞ്ചലസ്: സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോന പള്ളിയിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ സകലവിശുദ്ധരുടേയും ഓർമ ആചരണം നടത്തി.

വികാരി ഫാ. ജയിംസ് നിരപ്പേലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധരുടേയും മാലാഖമാരുടേയും വേഷധാരികളായ കുട്ടികൾ ദേവാലയത്തിലേക്കു കടന്നുവന്നു. ഒമ്പതാം ക്ലാസിലെ കുട്ടികൾ യേശുവും ശിഷ്യന്മാരുടേയും വേഷത്തിലാണ് എത്തിയത്.

മതബോധന സ്കൂൾ പ്രിൻസിപ്പൽ നിക്സൺ ഫിലിപ്പ്, അസിസ്റ്റന്റ് പ്രിൻസിപ്പൽ രാജു ഏബ്രഹാം, സാക്രിസ്റ്റിൻ ജോവി തുണ്ടിയിൽ, കൈക്കാരന്മാരായ ബൈജു വിതയത്തിൽ, ബിജു ആലുംമൂട്ടിൽ, ബിജി ബാബു എന്നിവരും മറ്റു മതാധ്യാപകരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം