ചർച്ചാ വേദി സംഘടിപ്പിച്ചു
Saturday, November 5, 2016 10:35 AM IST
ഷാർജ: ഇന്റർനാഷനൽ ബുക്ക് ഫെയറിനോടനുബന്ധിച്ച് കലാലയം സാംസ്കാരികവേദി ‘വായന വിപ്ലവം’ എന്ന വിഷയത്തിൽ ചർച്ചാവേദി സംഘടിപ്പിച്ചു. സാമൂഹ്യ പ്രവർത്തകൻ നാസർ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഇർഫാദ് മായിപ്പടി ആമുഖം നടത്തി. കവി സഹർ അഹമ്മദ്, ജബാർ പി.സി.കെ, സിറാജ് കൂരാറ, ഷംസുദ്ദീൻ നയിമി, റസാഖ് വൈലത്തൂർ, റാഷിദ് കണ്ണംവെള്ളി, കെ.എം. റിയാസ് എന്നിവർ പ്രസംഗിച്ചു. ആഷിഖ് നെടുമ്പുര മോഡറേറ്റർ ആയിരുന്നു.