പ്രകാശനം ചെയ്തു
Saturday, November 5, 2016 8:30 AM IST
ഷാർജ: പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ശാന്ത തുളസീധരന്റെ ‘ഒമാനിലൂടെ’ എന്ന പുസ്തകം ഷാർജ അന്താരാഷ്ര്‌ട പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.

ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം പുസ്തകത്തിന്റെ കോപ്പി തൻസി ഹാഷിറിനു (Gold FM) നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ ഹനീഫ് റാവുത്തർ, ഡോ. വള്ളിക്കാവ് മോഹൻദാസ്, ഇടവ ഷുക്കൂർ, എഴുത്തുകാരി ശാന്ത തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ. സുനിൽരാജ്