ന്യൂജഴ്സി സോമർസെറ്റ് സെന്റ് തോമസ് ദേവാലയ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം
Saturday, November 5, 2016 2:31 AM IST
ന്യൂജഴ്സി: ന്യൂജേഴ്സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ വിശ്വാസ സമൂഹം അത്ഭുത പ്രവർത്തകനും, അസാധ്യ കാര്യങ്ങളുടെ മദ്ധ്യസ്‌ഥനുമായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി. വിശുദ്ധ യൂദാ ശ്ലീഹായുടെ ഒമ്പത് ദിവസം നീണ്ടു നിന്ന നൊവേനയും, തിരുശേഷിപ്പ് വണക്കവും ഒക്ടോബർ 21 ന് ആരംഭിച്ച് ഒക്ടോബർ 30 –നു ഞായറാഴ്ച രാവിലെ നടന്ന പ്രധാന തിരുനാളോടെ സമാപിച്ചു.

ഇടവക സമൂഹത്തോടൊപ്പം ന്യൂ ജേഴ്സി, ന്യൂയോർക്ക് തുടങ്ങി വിവിധ സ്‌ഥലങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ തിരുനാൾ കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനും, തിരുശേഷിപ്പ് വണങ്ങുന്നതിനും, അനുഗ്രഹങ്ങൾക്കായി പ്രാർത്ഥിക്കുന്നതിനുമായി എത്തിച്ചേരുകയുണ്ടായി.

വിശുദ്ധന്റെ പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 30 ന് ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങൾ രാവിലെ പതിനൊന്നിനു ആഘോഷമായ ദിവ്യബലിയോടെ ആരംഭിച്ചു. തിരുക്കർമ്മങ്ങൾക്കു ക്നാനായ സീറോ മലബാർ കാത്തോലിക് മിഷൻ വികാരി ഫാ.റെന്നി കട്ടേൽ (ന്യൂയോർക്ക്,ന്യൂജേഴ്സി ഈസ്റ്റേൺ റീജിയൻ ഡയറക്ടർ) മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. തോമസ് കടുകപ്പിളളി, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റർ അക്കനത്ത് എന്നിവർ സഹകാർമികരായി.

ദിവ്യബലി മധ്യേ ബഹുമാനപ്പെട്ട ഫാ.റെന്നി കട്ടേൽ വിശുദ്ധന്റെ തിരുനാൾ സന്ദേശം നൽകി.വിശുദ്ധ മത്തായി (16:1319) വചനഭാഗം പങ്കുവെച്ചു സംസാരിച്ചു. ദിവ്യബലിക്കു ശേഷം ആഘോഷമായ ലതീഞ്ഞും, അതിനിശേഷം തിരിശേഷിപ്പ് വണക്കവും നടന്നു. എല്ലാവർക്കും തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. തുടർന്നു തിരുനാൾ ആഘോഷങ്ങളിൽ സംബന്ധിച്ച എല്ലാവർക്കും തിരുനാൾ നേർച്ചയും നൽകി.



ടോം പെരുമ്പായിൽ (ട്രസ്റ്റി) 6463263708, തോമസ് ചെറിയാൻ പടവിൽ (ട്രസ്റ്റി) 9089061709, മിനേഷ് ജോസഫ് (ട്രസ്റ്റി) 2019789828, മേരിദാസൻ തോമസ് (ട്രസ്റ്റി) 2019126451, ജോസ് അലക്സ് (തിരുനാൾ കോർഡിനേറ്റർ) 7328575055, ജെയിംസ് പുതുമന (തിരുനാൾ കോർഡിനേറ്റർ) 7322164783. വെബ് :www.Stthomassyronj.org സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം