ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ടീമിനു ബാഡ്മിന്റൺ ട്രോഫി
Saturday, November 5, 2016 2:30 AM IST
ഡാളസ്: ഓർത്തഡോക്സ് ക്രിസ്ത്യൻ മൂവ്മെന്റ് ഡാളസ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒന്നാമത് വട്ടശേരിൽ മാർ ദീവന്യാസിയോസ് മെമ്മോറിയൽ ബാഡ്മിന്റൺ ട്രോഫി ഡാളസ് സെന്റ് മേരീസ് വലിയ പള്ളി ടീം നേടി. കുര്യാക്കോസ് വെട്ടിചിറയിൽ, സജി എന്നിവർ അടങ്ങിയ ടീമിനാണ് ട്രോഫി.

ഒക്ടോബർ 29–നു പ്ലാനോ ബാഡ്മിന്റൺ സെന്ററിൽ നടന്ന മത്സരത്തിനുശേഷം റവ.ഫാ. സി.ജി. തോമസ്, റവ.ഫാ. ബിനോയ് ജോർജ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. സെന്റ് മേരീസ് വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേൽ വിജയികളെ അനുമോദിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം